Site icon Fanport

ലണ്ടനിൽ ഹാപ്പി, മൊറാട്ട ചെൽസിയിൽ തുടരും

ഈ സീസണിലും ചെൽസിയിൽ തന്നെ തുടരുമെന്ന് ചെൽസിയുടെ സ്പാനിഷ് സ്‌ട്രൈക്കർ മൊറാട്ട. ഇതോടെ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം മാറുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി. നേരത്തെ സ്പെയിനിലേക്കോ ഇറ്റലിയിലേക്കോ താരം പോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താരം ഈ വാർത്തകൾ ഒക്കെ നിഷേധിച്ചു ചെൽസിയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചത്.

“പ്രീ സീസണിന്റെ തുടക്കത്തിൽ തന്നെ താൻ ചെൽസി മാനേജ്‌മന്റുമായി സംസാരിച്ചിരുന്നു, തനിക്ക് ചെൽസിയിൽ തന്നെ തുടരണമെന്നാണ് ആഗ്രഹം എന്നും അറിയിച്ചിരുന്നു” മൊറാട്ട പറഞ്ഞു. അപ്പോൾ ചെൽസി മാനേജ്‌മന്റ് തന്നിൽ വിശ്വാസമുണ്ടെന്നും തന്നെ അറിയിക്കുകയും ചെയ്തിരുന്നു. താൻ ലണ്ടനിൽ സന്തോഷവാനല്ല എന്ന വർത്തകളെയും താരം തള്ളി കളഞ്ഞു. കഴിഞ്ഞ ദിവസമാണ് മൊറാട്ടയുടെ ഭാര്യ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. അതിനു ശേഷം താരം ആ ദിവസത്തെ സൂചിപ്പിക്കാൻ വേണ്ടി തന്റെ ജേഴ്‌സി നമ്പർ  9ൽ നിന്ന് 29 ആക്കി മാറ്റിയിരുന്നു.

ഇന്ന് വൈകിട്ടാണ് ഇംഗ്ലീഷ് ഫുട്ബോൾ സീസൺ തുടങ്ങുന്നതിനു മുൻപായുള്ള കമ്മ്യൂണിറ്റി ഷീൽഡ് മത്സരം. മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ചാമ്പ്യന്മാരായ ചെൽസിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version