ചെൽസി സ്‌ട്രൈക്കർ അൽവരോ മൊറാട്ടക്ക് വിലക്ക്

- Advertisement -

ചെൽസിയുടെ സ്പാനിഷ് സൂപ്പർ സ്‌ട്രൈക്കർ അൽവരോ മൊറാട്ടക്ക് അടുത്ത ശനിയാഴ്ച നടക്കുന്ന എവർട്ടണെതിരെയുള്ള മത്സരം നഷ്ടമാകും. ബേൻന്മൗത്തിനെതിരെയുള്ള കാരബാവോ കപ്പ് ക്വാർട്ടർ മത്സരത്തിൽ ഗോൾ നേടിയ മൊറാട്ട ആഘോഷം പ്രകടിപ്പികവെ ബോൾ ജേഴ്‌സ്ക്ക് അടിയിൽ വെച്ചിരുന്നു. ഇതിനെ തുടർന്ന് റഫറി മഞ്ഞ കാർഡ് കാണിക്കുകയായിരുന്നു. സീസണിലെ അഞ്ചാമത്തെ മഞ്ഞകാർഡായിരുന്നു ഇത്. ഇതാണ് മൊറാട്ടക്ക് അടുത്ത കളി നഷ്ടമാക്കിയത്.

മത്സരത്തിൽ മൊറാട്ട നേടിയ ഗോളിൽ മത്സരം വിജയിച്ച് ചെൽസി കാരബാവോ കപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു. സെമിയിൽ ചെൽസിയുടെ എതിരാളികൾ അയൽക്കാരായ ആഴ്‌സണലാണ്. മികച്ച ഫോമിലുള്ള  മൊറാട്ട ഈ വർഷം 58 മില്യൺ യൂറോക്കാണ് ചെൽസിയിൽ എത്തിയത്. നിലവിൽ 16 മത്സരം കളിച്ച മൊറാട്ട 9 ഗോൽ നേടിയിട്ടുണ്ട്.  ഈ ഡിസംബർ 23 ശനിയാഴ്ച എവർട്ടന്റെ തട്ടകമായ ഗൂഡിസൻ പാർക്കിലാണ് ചെൽസിയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement