മൊറാതയുടെ ഫിറ്റ്നസിൽ ചെൽസി ബോസിന് ആശങ്ക

താൻ ആവശ്യപ്പെടുന്ന ഫിറ്റ്നസ് ലെവൽ അൽവാറോ മൊറാതയ്ക്ക് ഇല്ലെന്നു ചെൽസി മാനേജർ അന്റോണിയോ കോണ്ടേ. മുൻ റയൽ മാഡ്രിഡ് താരം മൊറാതക്ക് ഫിറ്റ്നസ് കുറവാണെന്നും എത്രയും പെട്ടെന്ന് ഫിറ്റ്നസ് മെച്ചപ്പെടുത്തിയില്ലെങ്കിൽ ഞായറാഴ്ച നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ മൊറാതയെ ഉൾപ്പെടുത്താനാവില്ലെന്നും കോണ്ടേ കൂട്ടി ചേർത്തു. അഞ്ചു ദിവസമേ മൊറാത ടീമിന്റെ കൂടെ ട്രെയിനിങ് ചെയ്തിട്ടുള്ളു, ടീം ആവശ്യപ്പെടുന്ന രീതിയിലുള്ള ഫിറ്റ്നസ് മൊറാത്ത ഉടൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊണ്ടേ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആഴ്ചയിൽ ആണ് ഏകദേശം 65മില്യൺ പൗണ്ട് തുകക്ക് മൊറാത സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുമെന്നാണ് കരുതിയിരുന്നത് എങ്കിലും ചെൽസിയിലേക്കായിരുന്നു റയൽ മാഡ്രിഡ് വിട്ടു മൊറാത എത്തിയത്. സിംഗപ്പൂരിൽ ഇന്റർമിലാനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ആണ് മൊറാത ചെൽസിക്കായി അരങ്ങേറിയത്, മത്സരത്തിൽ ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial