മൊറാട്ടയുടെ പരിക്ക് ഗുരുതരമല്ല എന്ന് സാരി

മൊറാട്ടയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമല്ല എന്ന് ചെൽസി പരിശീലകൻ സാരി പറഞ്ഞു. ഇന്നലെ യൂറോപ്പാ ലീഗ് മത്സരത്തിനിടെ ആയിരുന്നു മൊറാട്ടയ്ക്ക് പരിക്കേറ്റത്. മുട്ടിന് പരിക്കേറ്റ മൊറാട്ട മത്സരം പൂർത്തിയാക്കാതെ കളം വിട്ടിരുന്നു. പകരം ജിറൂഡ് എത്തുകയും ഗോൾ നേടുകയും ചെയ്തു. മൊറാട്ടയുടെ പരിക്ക് പ്രശ്നമുള്ളത് അല്ല എന്ന് സാരി പറഞ്ഞു.

മൊറാട്ട അടുത്ത മത്സരം കളിക്കുമോ എന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാൻ പറ്റു എന്നും സാരി പറഞ്ഞു. മൊറാട്ട ക്ലബ് വിട്ട് ബാഴ്സലോണയിലേക്ക് പോകും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ഈ പരിക്ക് എത്തിയത്. മൊറാട്ടയ്ക്ക് പരിക്കേറ്റത് ചില ചെൽസി ആരാധകർ ആഘോഷിച്ചത് ട്വിറ്ററിൽ വിവാദം ആവുകയും ചെയ്തു.

Exit mobile version