
റോമ മിഡ്ഫീൽഡർ മുഹമ്മദ് സലാഹ് ഇനി ലിവർപൂൾ താരം. 39 മില്യൺ യൂറോയുടെ കരാറിലാണ് ഈജിപ്ഷ്യൻ താരമായ സലാഹ് ആൻഫീൽഡിൽ എത്തുന്നത്. ലിവർപൂളിനെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണ് ഇത്. 5 വർഷത്തെ കരാറിലാണ് സലാഹ് ഒപ്പുവച്ചത്.
2014 ഇൽ ചെൽസിയിൽ എത്തിയ സലാഹിന് പക്ഷെ പ്രീമിയർ ലീഗിൽ മൗറീഞ്ഞോക്ക് കീഴിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് ഇറ്റാലിയൻ ക്ലബ്ബ്കളായ ഫിയോരന്റീനയിലും റൊമയിലും കളിച്ച സലാഹ് സീരി എ യിലെ തന്നെ മികച്ച താരങ്ങളിലൊരായി മാറിയിരുന്നു.
ആക്രമണ ഫുട്ബാളിന് പേരുകേട്ട യുർഗൻ ക്ളോപ്പ് പരിശീലിപ്പിക്കുന്ന ലിവർപൂളിന് എന്തുകൊണ്ടും അനുയോജ്യമായ താരമാണ് സലാഹ്. വേഗത്തിലും ഗോളുകൾ നേടുന്നതിലും അസാമാന്യ മിടുക്കുള്ള സലാഹ് ടീമിൽ എത്തുന്നതോടെ ലിവർപൂൾ ആക്രമണ നിരക്ക് പുതിയ മുഖം കൈവരും.
പുതിയ ലെഫ്റ്റ് ബാക്ക് അടക്കം ഏതാനും പുതിയ താരങ്ങൾ കൂടെ ഇത്തവണ ലിവർപൂളിൽ എത്തിയേക്കുമെന്നാണ് സൂചനകൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial