
ലിവർപ്പൂൾ ഫോർവേഡ് മൊഹമ്മദ് സലാഹ് പ്രീമിയർ ലീഗിലെ ഫെബ്രുവരി മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിനായി തകർപ്പൻ ഫോമിൽ ഉള്ള സലാ ഫെബ്രുവരിയിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.
പ്രീമിയർ ലീഗിൽ 24 ഗോളുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ കെയിനിനൊപ്പം തന്നെയുണ്ട് സലായും. കഴിഞ്ഞ നവംബർ മാസത്തിലും മികച്ച താരത്തിനുള്ള പുരസ്കാരം സാല സ്വന്തമാക്കിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial