മൊ സലാ പി എഫ് എ പ്ലയർ ഓഫ് ദി സീസൺ, സോൺ സീസണിലെ മികച്ച ഇലവനിൽ ഇല്ല

Picsart 22 06 10 01 00 13 527

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും വലിയ പുരസ്കാരമായ പി എഫ് എ പുരുഷ പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം ലിവർപൂൾ താരം മൊ സലാ സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് സലാ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. പ്രീമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും മൊ സലാക്ക് ഇത് മികച്ച സീസണായിരുന്നു. സലാ 23 ഗോളുകൾ നേടി ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. കൂടാതെ 13 അസിസ്റ്റും ലീഗിൽ സലാ നേടി.

2018ൽ ആയിരുന്നു സലാ മുമ്പ് ഈ പുരസ്കാരം നേടിയത്. ചെൽസിയുടെ വനിതാ താരം സാം കെർ ഈ സീസണിലെ മികച്ച വനിതാ താരമായി മാറി. കെർ 20 ഗോളും നാല് അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

20220610 005937

പി എഫ് എയുടെ ഈ സീസണിലെ മികച്ച യുവതാരമായി സിറ്റിയുടെ ഫിൽ ഫോഡൻ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം സീസണിലാണ് ഫോഡൻ ഈ പുരസ്കാരം നേടുന്നത്. പി എഫ് എ ടീം ഓഫ് ദി സീസണിൽ സ്പർസിന്റെ സോൺ ഇല്ലാത്തത് അത്ഭുതപ്പെടുത്തി.

The PFA Premier League Team of the Year!

അലിസൺ, കാൻസെലോ, വാൻ ഡൈക്, റൂദിഗർ, അർനോൾഡ്, ഡിബ്രുയിനെ, തിയാഗോ, ബെർണാഡോ സിൽവ, സലാ, ക്രിസ്റ്റ്യാനോ, മാനെ

Previous articleഐപിഎൽ ഹാങ്ങോവറിൽ കളിച്ച് ഇന്ത്യ തോറ്റു
Next articleസറാബിയയുടെ ഗോളിൽ സ്വിറ്റ്സർലാന്റിനെ വീഴ്ത്തി സ്‌പെയിൻ