മൊഹമ്മദ് സലാഹ്, പ്രീമിയർ ലീഗിലെ നവംബർ മാസത്തെ മികച്ച താരം

- Advertisement -

ലിവർപ്പൂളിന്റെ ഫോർവേഡ് മൊഹമ്മദ് സലാഹ് പ്രീമിയർ ലീഗിലെ നവംബർ മാസത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിനായി തകർപ്പൻ ഫോമിൽ ഉള്ള സലാഹ് നവംബറിൽ നാലു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളാണ് ലിവർപൂളിനായി നേടിയത്.

നവംബറിൽ മൂന്നു ജയവും ഒരു സമനിലയും ലിവർപൂൾ സലായുടെ മികവിൽ നേടി. പ്ലയർ ഓഫ് ദി മന്ത് പുരസ്കാരത്തിൻ. അർഹനാകുന്ന ആദ്യ ഈജിപ്ത് താരം കൂടിയായി സലാഹ് ഇതോടെ‌.

ഏഴു ഗോളുകൾ നവംബറിൽ നേടിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ സലാഹ്, ടീമിന്റെ റിസൾട്ടിലാണ് തന്റെ ശ്രദ്ധയെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement