Site icon Fanport

ക്ലോപ്പ് പോയാലും മൊ സലാ ലിവർപൂൾ വിടില്ല

മൊ സാല ലിവർപൂൾ വിടില്ല. ലിവർപൂളിന്റെ പ്രധാന താരമായ മുഹമ്മദ് സലാ ഈ സീസണിൽ ക്ലബ് വിടില്ല എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ലിവർപൂൾ വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സലായെ ക്ലബ്ബിൽ നിലനിർത്താനാണ് ലിവർപൂളിന്റെ തീരുമാനം. സലായും ക്ലബ്ബിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത്.

മൊ സലാ 24 04 29 18 35 02 499

താമസിയാതെ തന്നെ വീണ്ടും സലാ ഒരു ദീർഘകാല കരാർ ക്ലബ്ബിൽ ഒപ്പിക്കും എന്നാണ് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസൺ അവസാനം യർഗൻ ക്ലോപ്പ് ലിവർപൂൾ വിടുന്നുണ്ട്. അതിനൊപ്പം സലാ, വാൻ ഡൈക് തുടങ്ങിയ വമ്പൻ താരങ്ങളും ക്ലബ് വിടും എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

സലാ ലിവർപൂൾ വിട്ട് വേറെ എവിടെയെങ്കിലും പോകാൻ ആഗ്രഹിക്കുന്നില്ല. സൗദിയിൽ നിന്ന് അടക്കം വലിയ ഓഫറുകൾ സലാക്കായി ഉണ്ടായിരുന്നു. എന്നാൽ അതൊന്നും താരം ഈ വരുന്ന സീസണൽ സ്വീകരിക്കില്ല.

2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമായിരുന്നു മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു.

Exit mobile version