മൊ സലാ കൊറോണ നെഗറ്റീവ് ആയി, അറ്റലാന്റയ്ക്ക് എതിരെ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് വരുന്നത്. ലിവർപൂളിന്റെ താരം മൊ സലായുടെ കൊറോണ പരിശോധനം ഫലം വന്നിരിക്കുകയാണ്. താരം കൊറോണ നെഗറ്റീവ് ആയതായി ലിവർപൂൾ പരിശീലകൻ ക്ലോപ്പ് അറിയിച്ചു. സലാ ഇന്ന് മുതൽ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും. മറ്റന്നാൾ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സലാ ലിവർപൂളിനൊപ്പം ഉണ്ടാകും.

അവസാന രണ്ടാഴ്ചകായി പരിശീലനം നടത്താത്തത് എന്നത് കൊണ്ട് തന്നെ താരം ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. എന്നാലും അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ സലാ ഉണ്ടാകും. ഈജിപ്തിൽ ഇരിക്കെ ആയിരുന്നു സലായ്ക്ക് കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.