Site icon Fanport

മിൽനർ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ കളിക്കും

ലിവർപൂൾ താരം മിൽനർ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഉണ്ടാകും എന്ന് ക്ലോപ്പ് പറഞ്ഞു. താരം പരിക്ക് കാരണം പ്രീസീസണിന്റെ അവസാനം ടീമിനൊപ്പം ഉണ്ടായിരുന്നില്ല. മിൽനറിന് മസിൽ ഇഞ്ച്വറി ആണെന്നും അതുകൊണ്ട് പെട്ടെന്ന് തന്നെ തിരിച്ചുവരാൻ കഴിയും എന്നും ക്ലോപ്പ് പറഞ്ഞു. അടുത്ത ദിവസം തന്നെ മിൽനർ പരിശീലനം ആരംഭിക്കും എന്നും ക്ലോപ്പ് പറഞ്ഞു.

പ്രീമിയർ ലീഗിൽ നോർവിച് സിറ്റിക്ക് എതിരെ ആണ് ലിവർപൂളിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഒരു പോയന്റിന് കിരീടം നഷ്ടപ്പെട്ട ലിവർപൂൾ ഇത്തവണ കിരീടം നേടണം എന്ന് ഉറച്ചു തന്നെയാണ് ഒരുങ്ങുന്നത്. പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം ഇതുവരെ കിരീടം നേടാൻ ലിവർപൂളിനായിട്ടില്ല.

Exit mobile version