മിൽനറിന് പരിക്ക്, തലയ്ക്ക് 15 സ്റ്റിച്ച്

ലിവർപൂൾ താരം മിൽനറിനേറ്റ പരിക്കിൽ 15 സ്റ്റിച്ച് വേണ്ടി വന്നു എന്ന് ലിവർപൂൾ അറിയിച്ചു. നാപോളിക്കെതിരായ സൗഹൃദ മത്സരത്തിനിടെ ഉണ്ടായ കൂട്ടിയിടിക്കലിൽ ആയിരുന്നു ലിവർപൂൾ താരത്തിന് പരിക്കേറ്റത്. തലയ്ക്ക് മുറിവേറ്റ മിൽനറിനെ ഉടൻ തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു. തലയുടെ മുറിവിലാണ് 15 സ്റ്റിച്ചുകൾ ഇട്ടത്.

താരം സീസൺ ആരംഭിക്കുമ്പോഴേക്ക് തിരിച്ചെത്തും എന്ന് ക്ലോപ്പ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്നലെ നാപോളിയെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത 5 ഗോളുകൾക്ക് വിജയിച്ചിരുന്നു. പരിക്കേൽക്കും മുമ്പ് ഒരു ഗോളും ഇന്നലെ മിൽനർ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version