അസിസ്റ്റുകളിൽ റെക്കോർഡ് ഇട്ട് ഓസിൽ

- Advertisement -

പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 50 അസിസ്റ്റുകൾ പൂർത്തിയാക്കിയ റെക്കോർഡ് എനി ആഴ്‌സണൽ താരം മെസ്യൂട് ഓസിലിന്. 141 മത്സരങ്ങളിൽ നിന്ന് 50 അസിസ്റ്റുകൾ നേടിയാണ് ഓസിൽ റെക്കോർഡ് സ്വന്തമാക്കിയത്. 143 മത്സരങ്ങളിൽ നിന്ന് 50 അസിസ്റ്റുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം താരം എറിക് കന്റോണയുടെ റെക്കോർഡാണ് ഓസിൽ മറികടന്നത്. സീസണിൽ ഇതുവരെ ഓസിൽ 8 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.

വാറ്റ്ഫോർഡിനെതിരായ മത്സരത്തിൽ എട്ടാം മിനുട്ടിൽ മുസ്താഫിയുടെ ഗോളിന് അസിസ്റ്റ് നൽകിയാണ് ഓസിൽ 50 അസിസ്റ്റുകൾ പൂർത്തിയാക്കിയത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ കൂട്ടത്തിൽ 111 അസിസ്റ്റ് നൽകിയ സെസ്‌ക് ഫാബ്രിഗാസ് ആണ് മുൻപിൽ. മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആഴ്‌സണൽ വാറ്റ്ഫോർഡിനെ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement