“മെസ്സി ബാഴ്സലോണ വിടുന്നു എന്ന വാർത്ത സങ്കടകരം” – അർട്ടേറ്റ

0
“മെസ്സി ബാഴ്സലോണ വിടുന്നു എന്ന വാർത്ത സങ്കടകരം” – അർട്ടേറ്റ
Photo Credits: Twitter/Getty

ബാഴ്സലോണയുടെ കടുത്ത ആരാധകനാണ് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. അതുകൊണ്ട് തന്നെ മെസ്സി ക്ലബ് വിടുന്നു എന്ന് വാർത്ത തന്നെ ഏറെ സങ്കടപ്പെടുത്തുന്നു എന്ന് അർട്ടേറ്റ പറഞ്ഞു. താൻ ചെറുപ്പം മുതൽ തന്നെ കടുത്ത ബാഴ്സലോണ ആരാധകനാണ്. അതുകൊണ്ട് തന്നെ ഏത് ആരാധകനെയും പോലെ മെസ്സി ബാഴ്സലോണ വിടരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് അർട്ടേറ്റ പറഞ്ഞു. മെസ്സി ക്ലബിൽ തുടരുമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത് എന്നും അർട്ടേറ്റ പറഞ്ഞു.

എന്നാൽ മെസ്സി പ്രീമിയർ ലീഗിൽ വരുന്നതിനെ ഭയക്കുന്നില്ല എന്ന് അർട്ടേറ്റ പറഞ്ഞു. മെസ്സി പ്രീമിയർ ലീഗിൽ എത്തുന്നത് ലീഗിന് നല്ലതാണ്. ലീഗിന്റെ നിലവാരം ഉയർത്തും. എപ്പോഴും മികച്ച താരങ്ങൾ ലീഗിൽ ഉണ്ടാകുന്നത് എതിർ താരങ്ങൾക്കും നല്ലതാണ്. മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നപ്പോൾ താൻ എതിരായി കളിച്ചിട്ടുണ്ട്. ആ മത്സരങ്ങൾ തന്നെ മെച്ചപ്പെടുത്തിയിട്ടേ ഉള്ളൂ. അർട്ടേറ്റ പറഞ്ഞു.

No posts to display