Picsart 24 08 31 06 40 24 703

ആഴ്‌സണലിന്റെ പുതിയ താരം മിഖേൽ മെറീനോക്ക് പരിക്ക്

പുതുതായി ടീമിൽ എത്തിയ സ്പാനിഷ് മധ്യനിര താരം മിഖേൽ മെറീനോക്ക് പരിശീലനത്തിന് ഇടയിൽ പരിക്കേറ്റത് ആയി സ്ഥിരീകരിച്ചു ആഴ്‌സണൽ പരിശീലകൻ മിഖേൽ ആർട്ടെറ്റ. പരിശീലനത്തിന് ഇടയിൽ കൂട്ടിയിടിച്ച് വീണ താരത്തിന് കൈക്ക് ആണ് പരിക്കേറ്റത്. താഴെ വീണ താരത്തിന്റെ മുകളിൽ ഗബ്രിയേൽ കൂടി വീഴുക ആയിരുന്നു.

മിഖേൽ മെറീനോ

നിലവിലെ പരിശോധനകൾക്ക് ശേഷം താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. എങ്കിലും താരത്തിനു 6 മുതൽ 8 ആഴ്ച വരെ വിശ്രമം വേണ്ടി വരും. അതിനാൽ തന്നെ റയൽ സോസിദാഡിൽ നിന്നു ലണ്ടനിൽ എത്തിയ യൂറോപ്യൻ ചാമ്പ്യന്റെ ആഴ്‌സണൽ അരങ്ങേറ്റം വൈകും. ഇടക്ക് ഇന്റർനാഷണൽ ബ്രൈക്ക് വരുന്നതിനാൽ 8 കളിയെങ്കിലും താരത്തിന് മൊത്തം നഷ്ടമാകും എന്നാണ് സൂചന.

Exit mobile version