മെൻഡിക്ക് വീണ്ടും മുട്ടിന് ശസ്ത്രക്രിയ, നീണ്ട കാലം പുറത്ത്

- Advertisement -

മാഞ്ചസ്റ്റർ സിറ്റി ഫുൾബാക്ക് മെൻഡിയെ വിട്ട് പരിക്ക് പോകുന്നില്ല. പരിക്ക് കാരണം ഫ്രാൻസ് ടീമിൽ നിന്ന് പിന്മാറിയ മെൻഡിയുടെ മുട്ടിന് ശസ്ത്രക്രിയ നടത്തിയതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. ഇടതു കാൽ മുട്ടിനാണ് മെൻഡിക്ക് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ സീസണിൽ വലതു കാൽ മുട്ടിനേറ്റ പരിക്ക് സീസണിലെ ഭൂരിഭാഗവും മെൻഡിക്ക് നഷ്ടപ്പെടുത്തിയിരുന്നു. ഈ വർഷവും താരത്തിന് സീസണിലെ കുറെ അധികം മത്സരങ്ങൾ നഷ്ടപ്പെട്ടേക്കും.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ഏറ്റ പരിക്കിൽ നിന്ന് മെൻഡി കരകയറി വരാൻ സീസൺ അവസാനം ഏപ്രിൽ ആയിരുന്നു. ഈ സീസണിൽ സിറ്റിക്കായി മികച്ച പ്രകടനമായിരുന്നു മെൻഡി നടത്തൊ വന്നിരുന്നത്. സിറ്റിക്കായി പ്രീമിയർ ലീഗിൽ 9 മത്സരങ്ങളിൽ മെൻഡി സ്റ്റാർട്ട് ചെയ്തിരുന്നു. തന്റെ ഇടതു മുട്ടിനോട് വലതു മുട്ടിന് അസൂയ ആയിരുന്നു അതാണ് ഇങ്ങനെ സംഭവിച്ചത് എന്ന് തമാശ രൂപേണ മെൻഡി പറഞ്ഞു. താൻ ഉടൻ തിരിച്ചെത്തും എന്നും ഫ്രഞ്ച് താരം പറഞ്ഞു.

Advertisement