Site icon Fanport

മാഞ്ചസ്റ്റർ സിറ്റിയുടെ മെൻഡിക്ക് വീണ്ടും പരിക്ക്

മാഞ്ചസ്റ്റർ സിറ്റി ഫുൾബാക്ക് മെൻഡിയെ വിട്ട് പരിക്ക് മാറുന്നില്ല. താരം വീണ്ടും പരിക്കിന്റെ പിടിയിൽ ആയതായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി അറിയിച്ചു. പുതുതായി ഹാംസ്ട്രിങ് ഇഞ്ച്വറിയാണ് മെൻഡിയെ ബാധിച്ചിരിക്കുന്നത്. രണ്ട് ആഴ്ച എങ്കിലും താരം പുറത്തിരിക്കും. ഇന്റർനാഷണൽ ബ്രേക്ക് കഴിയുമ്പോഴേക്ക് താരം തിരികെ എത്തും എന്ന് സിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.

അവസാന രണ്ടു സീസണുകളിലും പരിക്ക് കാരണം ഭൂരിഭാഗം സമയം പുറത്തിരിക്കേണ്ടി വന്ന മെൻഡി ഈ സീസൺ തുടക്കത്തിലും മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം ഉണ്ടായിരുന്നില്ല.

Exit mobile version