
മാഞ്ചസ്റ്റർ സിറ്റിയുടെ ലെഫ്റ്റ് ബാക്ക് ബെഞ്ചമിൻ മെൻഡിക്ക് സീസൺ നഷ്ടമായേക്കും. കഴിഞ്ഞ ആഴ്ച ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ മെൻഡിക്ക് 9 മാസത്തോളം വേണ്ടി വരും പരിക്ക് മാറാൻ എന്നാണ് വാർത്തകൾ. എ സി എൽ ഇഞ്ച്വറി ആയതിനാൽ സിറ്റി കോച്ച് പെപ് മെൻഡിയെ ബാഴ്സലോണയിലേക്ക് അയച്ചിരിക്കുകയാണ്.
ഈ സീസണിൽ 50 മില്യണ്‍ മൊണാക്കോയിൽ നിന്ന് സ്വന്തമാക്കിയതാണ് സിറ്റി മെൻഡിയെ. മെൻഡിയുടെ അഭാവത്തിൽ ഡെൽഫ് ആകും ഇനി ലെഫ്റ്റ് ബാക്ക് സ്ഥാനത്തെത്തുക. ജനുവരിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് പുതിയ താരത്തെ എത്തിക്കാൻ സാധ്യത ഉണ്ടെന്ന് ഇന്നലെ പെപ് ഗ്വാഡിയോള മാധ്യമങ്ങൾക്ക് സൂചന നൽകി.
ശനിയാഴ്ച നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിക്കെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial