Picsart 23 02 21 13 40 33 853

മക്ടോമിനയെ ഈ സീസൺ അവസാനം വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡാർ മക്ടോമിനെയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ അവസാനം തയ്യാറാകും എന്ന് റിപ്പോർട്ടുകൾ. മക്ടോമിനയെ വാങ്ങാൻ ക്ലബുകൾ വരികയാണെങ്കിൽ യുണൈറ്റഡ് വിൽക്കാൻ തയ്യാറാകും. 30 മില്യൺ യൂറോ ആണ് മക്ടോമയ്ക്കായി യുണൈറ്റഡ് ഇട്ടിരിക്കുന്ന തുക എന്നും റിപ്പോർട്ടിൽ പറയുന്നു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര ശക്തമാക്കാൻ ഒരുങ്ങുന്നത് കൊണ്ട് തന്നെ വരും സീസണുകളിൽ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവായിരിക്കും. ഈ സീസണിൽ തന്നെ മക്ടോമിനെ ആദ്യ ഇലവനിൽ നിന്ന് അകലെയാണ്.

മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 26കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

Exit mobile version