മക്ടോമിനെ പരിക്ക് മാറി എത്തി

20211117 221947

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം സ്കോട് മക്ടൊമിനെ പരിശീലനം പുനരാരംഭിച്ചു. ഇന്റർ നാഷണൽ ബ്രേക്കിൽ മക്ടോമിനെ പരിക്ക് കാരണം സ്കോട്ലൻഡ് ക്യാമ്പിൽ നിന്ന് പിമ്മാറിയിരുന്നു. എന്നാൽ ഇന്നലെ താരം തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിൽ എത്തുകയും താരം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. വരുന്ന വാരാന്ത്യത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ മക്ടോമിനെ കളിക്കും. വാറ്റ്ഫോർഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്. അന്ന് ഫ്രെഡും മക്ടോമിനയും ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ഇറങ്ങുക.

Previous articleസാം കെർ മാജിക്ക് ചെൽസിയിൽ തുടരും
Next articleഅനായാസ ചേസിംഗിനിടെ ട്വിസ്റ്റ്, അവസാന ഓവറില്‍ കടന്ന് കൂടി ഇന്ത്യ