യുണൈറ്റഡിൽ വീണ്ടും പരിക്ക്, മക്ടോമിനെ പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടിയായി യുവ താരം സ്കോട്ട് മക്ടോമിനെ പരിക്കേറ്റ് പുറത്ത്. ആങ്കിൾ ഇഞ്ചുറി ഏറ്റ താരത്തിന് അടുത്ത രണ്ട് ആഴ്ചയെങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും. യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ ആണ് ഇക്കാര്യം സ്ഥിതീകരിച്ചത്. യുണൈറ്റഡിൽ ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിന് പരിക്കേറ്റത് യുണൈറ്റഡിന് വൻ തിരിച്ചടിയാകും.

യുണൈറ്റഡ് മധ്യനിരയിൽ ഈ സീസണിലെ അഭിവാജ്യ ഘടകമാണ് മക്ടോമിനെ. 22 വയസുകാരനായ താരത്തിന് യുണൈറ്റഡിന്റെ അവസാന ലീഗ് മത്സരത്തിലാണ് പരിക്കേറ്റത്. മറ്റന്നാൾ ഷെഫീൽഡ് യുണൈറ്റഡിന് എതിരായ മത്സരത്തിന് പുറമെ അസ്ഥാനക്ക് എതിരായ യൂറോപ്പ ലീഗ് മത്സരത്തിലും താരത്തിന് കളിക്കാനാവില്ല. പിന്നീട് സ്പർസ് ,മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്ക് എതിരെയാണ് യുണൈറ്റഡിന് നിർണായക മത്സരങ്ങൾ ഉള്ളത്. ഈ മത്സരങ്ങൾക്ക് മുൻപേ താരം തിരികെ എത്തുമെന്നാണ് യുണൈറ്റഡ് പരിശീലകന്റെ പ്രതീക്ഷ.

Exit mobile version