സിറ്റി ഇന്ന് ലെസ്റ്ററിനെതിരെ, സിൽവ കളിച്ചേക്കില്ല

- Advertisement -

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അടുക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് സ്വന്തം മൈതാനത്ത് ലെസ്റ്റർ സിറ്റിയെ നേരിടും. റിയാദ് മഹ്‌റസിനെ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയ ശേഷം ഇരു ടീമുകളും ഏറ്റു മുട്ടുമ്പോൾ മത്സരത്തിന് പുതിയ മാനം വരും എന്ന് ഉറപ്പാണ്. ബേൺലിക്ക് എതിരായ മത്സരത്തിൽ സമനില വഴങ്ങിയ സിറ്റി ഇന്ന് ജയിച്ചു ഫോം വീണ്ടെടുക്കാനാവും ശ്രമിക്കുക. സ്വാൻസിയോട് സമനില വഴങ്ങിയ ലെസ്റ്ററും ജയം തന്നെയാവും ലക്ഷ്യമിടുക.

സിറ്റി പ്ലെ മേക്കർ ഡേവിഡ് സിൽവക്ക് ഇന്നും പരിക്ക് കാരണം കളിക്കാനാവില്ല. പക്ഷെ ജോണ് സ്റ്റോൻസ് പരിക്ക് മാറി തിരിച്ചെത്തും. 3 ആഴ്ച്ച പരിശീലനത്തിൽ നിന്ന് മാറി നിന്ന റിയാദ് മഹ്‌റസിന് ഇന്നും കളിക്കാനാവില്ല. ലെസ്റ്റർ ഫോർവേഡ് ഒകസാക്കിക്ക് പരിക്ക് കാരണം കളിക്കാനാവില്ല.

സിറ്റിക്കെതിരായ അവസാന മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനമാണ് ലെസ്റ്ററിന് പ്രതീക്ഷയാകുക. ലെസ്റ്ററിനോട് കളിച്ച അവസാന 6 മത്സരങ്ങളിൽ 4 ഇലും സിറ്റി തോൽവി വഴങ്ങിയിരുന്നു. പക്ഷെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ അവസാന 12 മത്സരങ്ങളിൽ തുടർച്ചയായ ജയങ്ങൾക്ക് ശേഷം വരുന്ന സിറ്റിയെ വീഴ്ത്തുക ഫോക്‌സസിന് എളുപ്പമാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement