ജെയിംസ് മക്കാർതർക്ക് പാലസിൽ പുതിയ കരാർ

സ്കോട്ടിഷ് താരം ജെയിംസ് മക്കാർതർ ക്രിസ്റ്റൽ പാലസിൽ പുതിയ കരാർ ഒപ്പിട്ടു. 2020-21 വരെ താരത്തെ ക്ലബിൽ നിർത്തുന്നതാണ് പുതിയ കരാർ. നാലു വർഷം മുമ്പാണ് താരം ക്രിസ്റ്റൽ പാലസിൽ എത്തിയത്. ഇതുവരെ ക്ലബിനായി 130ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 16 ഗോളുകളും മകാർതർ പാലസിനായി നേടി.

പാലസിൽ തുടരുന്നതിൽ സന്തോഷമുണ്ട് എന്നും വരുന്ന മൂന്ന് വർഷവും തന്റെ മികച്ചത് ക്ലബിനായി കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. പരിശീലകൻ റോയ് ഹോഡ്സന്റെ കീഴിൽ കളിക്കുന്നത് തന്നെ മെച്ചപ്പെട്ട കളിക്കാരൻ ആക്കുന്നു എന്നും മകാർതർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Exit mobile version