ആഴ്‌സണൽ വിട്ട് മറ്റോ ഗെന്ദൂസി ബുണ്ടസ്‌ലീഗയിൽ

ആഴ്‌സണൽ താരം മറ്റോ ഗെന്ദൂസി ബുണ്ടസ്‌ലീഗ ക്ലബായ ഹെർത്ത ബെർലിനിൽ. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഗെന്ദൂസി ഹെർത്ത ബെർലിനിൽ എത്തുന്നത്. ആഴ്‌സണൽ പരിശീലകൻ അർടെറ്റയുടെ പദ്ധതികളിൽ താരം ഇല്ലെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് താരം ലോണിൽ ബുണ്ടസ്‌ലീഗയിൽ എത്തുന്നത്.

കഴിഞ്ഞ ജൂൺ 20ന് മറ്റോ ഗെന്ദൂസി ആഴ്സണലിന്‌ വേണ്ടി കളിക്കാൻ ഇറങ്ങിയിട്ടില്ല. 2022 വരെ ആഴ്സണലിൽ കരാർ ഉള്ള മറ്റോ ഗെന്ദൂസി 2018ലാണ് ആഴ്‌സണലിൽ എത്തുന്നത്. തുടർന്ന് 21കാരനായ മറ്റോ ഗെന്ദൂസി ആഴ്സണലിന്‌ വേണ്ടി 82 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഗെന്ദൂസിക്ക് പകരക്കാരനായി അത്ലറ്റികോ മാഡ്രിഡ് താരം തോമസ് പാർടി ആഴ്സണലിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.