മാറ്റിപിന് ശസ്ത്രക്രിയ, ഇനി ഈ സീസണിൽ ഇറങ്ങില്ല

ലിവർപൂൾ സെന്റർ ബാക്ക് മാറ്റിപ് ഇനി ഈ സീസണിൽ കളിക്കില്ല. തുടയെല്ലിനേറ്റ പരിക്ക് ഭേദമാകാൻ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഉറപ്പിച്ചതോടെയാണ് താരം ഈ സീസണിൽ ഇനി ഇറങ്ങില്ല എന്ന് ഉറപ്പായത്. ക്രിസ്റ്റൽ പാലസിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയിൽ ആയിരുന്നു മാറ്റിപിന് പരിക്കേറ്റത്.

മത്സരം 90 മിനുട്ടും മാറ്റിപ്പ് കളിച്ചു എങ്കിലും മത്സരശേഷം നടന്ന പരിശോധനയിലാണ് പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായത്. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ ലിവർപൂളിന്റെ ലലാനയ്ക്കും പരിക്കേറ്റിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള ഒരുക്കത്തിലാണ് ലിവർപൂൾ. അതിനിടയിലാണ് ഈ രണ്ടു പരിക്കുകൾ വില്ലനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനം നഷ്ടമായി ഓസ്ട്രേലിയ, ഇന്ത്യ ഒന്നാമനായി തുടരുന്നു
Next articleത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കായി നെതര്‍ലാണ്ട്സ് ഒരുങ്ങുന്നു