Picsart 24 07 20 13 49 39 133

മാറ്റിപിനെ സ്വന്തമാക്കാനായി ബയെർ ലെവർകൂസൻ രംഗത്ത്

ലിവർപൂൾ വിട്ട സെന്റർ ബാക്ക് ജോയൽ മാറ്റിപ്പിനായി ജർമ്മൻ ചാമ്പ്യന്മാരായ ബയെർ ലെവർകൂസൻ രംഗത്ത്. ഫ്രീ ഏജന്റായ താരവുമായി ലെവർകൂസൻ ചർച്ചകൾ ആരംഭിച്ചു. അവസാന എട്ടു വർഷമായി ലിവർപൂളിനൊപ്പം ഉള്ള താരമാണ് മാറ്റിപ്. 32 കാരനായ താരം ഫ്രീ ഇംഗ്ലണ്ടിൽ തുടരാൻ സാധ്യതയില്ല.

ഷാൽക്കെ 04-ൽ നിന്നുള്ള ഒരു സൗജന്യ ട്രാൻസ്ഫറിൽ ആയിരുന്നു മാറ്റിപ് ലിവർപൂളിലേക്ക് എത്തിയത്‌. 200ൽ അധികം മത്സരങ്ങൾ ലിവർപൂളിനായി കളിച്ചു. 11 ഗോളുകൾ താരം റെഡ്സിനായി നേടി. ഏഴ് കിരീടങ്ങളും അവിടെ നേടി. ഇതിൽ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.

Exit mobile version