മാറ്റിപ്പിന് പരിക്ക്, പ്രതിരോധത്തിൽ പ്രതിസന്ധിയിലായി ലിവർപൂൾ

സെൻട്രൽ ഡിഫൻഡർ ജോയൽ മാറ്റിപ്പിന് പരിക്കേറ്റത്തോടെ ലിവർപൂളിന് കനത്ത തിരിച്ചടി. തുടയിൽ പരിക്കേറ്റ താരത്തിന് ഡിസംബർ മാസത്തിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകും. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളികേണ്ട മാസത്തിൽ ഏറ്റവും വിശ്വസ്തനായ മാറ്റിപിനെ നഷ്ടമായത് ക്ളോപ്പിന് വെല്ലുവിളിയാവും.

മാറ്റിപ്പിന് പകരകാരനായി ലോവരനും ക്ലാവനും ഉണ്ടെങ്കിലും അവർക്ക് തിരക്കേറിയ മത്സര ക്രമത്തിൽ എത്രത്തോളം മാച്ച് ഫിട്നെസ് നിലനിർത്താനാകും എന്നതും സംശയകരമാണ്. പ്രത്യേകിച്ചും ലോവരനും പൂർണമായും കായിക ക്ഷമത വീണ്ടെടുത്തിട്ടില്ല. അലക്‌സാണ്ടർ അർണോൾഡ് സെൻട്രൽ ഡിഫെൻസിൽ കളിക്കാൻ കഴിവുള്ള താരമാണെങ്കിലും അപ്പോൾ റൈറ്റ് ബാക്കായി വേറൊരാളെ കളിപ്പിക്കേണ്ടി വരും എന്നത് ടീമിന്റെ ബാലൻസ് നഷ്ടപ്പെടുത്തും എന്ന് ക്ളോപ്പ് ഭയകുന്നുണ്ട്. മധ്യനിരയിലും, ആക്രമണത്തിലും കാര്യമായ പരിക്കില്ല എന്നത് ക്ളോപ്പിന് ആശ്വാസമാവും. ആദം ലല്ലാനയും ടീമിൽ തിരിച്ചെത്തിയത് അവരുടെ ആക്രമണത്തിൽ ശക്തി കൂട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial