Site icon Fanport

മാറ്റിച് ഒരു വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും

സെർബിയൻ താരമായ മാറ്റിച് ഒരു വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും. മാറ്റിചിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാൻ ക്ലബിന് ഉണ്ടായിരുന്ന അവകാശം ക്ലബ് വിനിയോഗിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ വർഷത്തോടെ കരാർ അവസാനിക്കേണ്ടിയിരുന്ന താരമായിരുന്നു മാറ്റിച്. എന്നാൽ ക്ലബിന് താല്പര്യം ഉണ്ടെങ്കിൽ ഒരു വർഷത്തേക്ക് കൂടെ താരത്തിന്റെ കരാർ നീട്ടാം എന്ന കരാറിലെ വ്യവസ്ഥ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉപയോഗിച്ചു.

ഇനി അടുത്ത സീസൺ അവസാനം വരെ മാറ്റിച് യുണൈറ്റഡിൽ ഉണ്ടാകും. ഈ സീസൺ തുടക്കത്തിൽ അധികം അവസരം ലഭിക്കാതിരുന്ന മാറ്റിച് ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സമീപ കാലത്തായി യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനമാണ് മാറ്റിച് കാഴ്ചവെക്കുന്നത്. യുണൈറ്റഡിൽ ഉള്ള ഏക ഡിഫൻസീവ് മിഡ്ഫീൽഡർ ആണ് മാറ്റിച്. ജോസെ മൗറീനോ ആയിരുന്നു രണ്ട് സീസൺ മുമ്പ് മാറ്റിചിനെ ചെൽസിയിൽ നിന്ന് യുണൈറ്റഡിലേക്ക് എത്തിച്ചത്.

Exit mobile version