“കിരീടം നേടാൻ ഇനിയും മികച്ച താരങ്ങൾ ടീമിൽ എത്തണം” മാറ്റിച്

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ ടീമിൽ എത്തിക്കേണ്ടതുണ്ട് എന്ന് മാറ്റിച്. എഫ് എ കപ്പിൽ തന്റെ മുൻ ക്ലബായ ചെൽസിക്ക് മുന്നിൽ കിരീടം കൈവിട്ടതിനു ശേഷമായിരുന്നു മാറ്റിചിന്റെ പ്രതികരണം. പരിചയസമ്പന്നരായ മികച്ച കുറച്ച് താരങ്ങളെ ടീമിൽ എത്തിച്ചാൽ മാത്രമെ ചാമ്പ്യംസ് ലീഗിനും പ്രീമിയർ ലീഗിനുമായി പോരാടാൻ യുണൈറ്റഡിന് കഴിയു എന്നാണ് ഈ സെർബിയൻ താരത്തിന്റെ അഭിപ്രായം.

സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 19 പോയന്റ് പിറകിലായാണ് യുണൈറ്റഡ് സീസൺ അവസാനിപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ വെച്ചു എഫ് എ കപ്പ് ഫൈനലിലും യുണൈറ്റഡിന് കാലിടറിയിരുന്നു. യുണൈറ്റഡിന്റെ വിങ്ങിലും ഡിഫൻസിലും മിഡ്ഫീൽഡിലുമൊക്കെയുള്ള പോരാഴ്മകൾ വ്യക്തമായ സീസണായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇറ്റലിയിൽ ഗോൾഡൻ ബൂട്ട് പങ്കുവെച്ച് ഇക്കാർഡിയും ഇമ്മൊബിലെയും
Next articleകോളിന്‍ ഡി ഗ്രാന്‍ഡോമിനെ സ്വന്തമാക്കി നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്സ്