പ്രമുഖ താരങ്ങളെ മറികടന്ന് ബ്രൈറ്റൻ ഗോൾ കീപ്പർ പ്രീമിയർ ലീഗിലെ മികച്ച താരം

പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തെ ആരാധകരുടെ മികച്ച താരമായി ബ്രൈറ്റൻ ഗോൾ കീപ്പർ മാത്യു റയാൻ തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ, ചെൽസി താരം റോസ് ബാർക്ലി, ആഴ്‌സണൽ താരം ഒബാമയാങ്, മാഞ്ചസ്റ്റർ സിറ്റി താരം ഫെർണാണ്ടിഞ്ഞോ എന്നിവരെ മറികടന്നാണ് മാത്യു റയാൻ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒക്ടോബർ മാസത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും മാത്യു റയാൻ ഗോൾ വഴങ്ങിയിരുന്നില്ല. ഇതാണ് താരത്തെ ജേതാവാക്കിയത്. വെസ്റ്റ്ഹാം, ന്യൂ കാസിൽ, വോൾവ്സ് എന്നിവർക്കെതിരെ കളിച്ച മാത്യു റയാൻ 17 ഷോട്ടുകൾ നേരിട്ടെങ്കിലും ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല.