Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇതിനേക്കാൾ നല്ലത് അർഹിക്കുന്നു”

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് ക്ഷമ ചോദിച്ച് സ്പാനിഷ് മധ്യനിര താരം മാറ്റ. ഈ സീസണിലെ ദയനീയ പ്രകടനങ്ങളിൽ ആണ് മാറ്റയുടെ പ്രതികരണം. ഇന്നലെ ഹഡേഴ്സ്ഫീൽഡിനോട് വിജയിക്കാൻ കഴിയാതിരുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടില്ല എന്ന് ഉറപ്പായിരുന്നു‌. താൻ ഒരോ മാസവും എഴുതാറുള്ള ബ്ലോഗിലാണ് മാറ്റ ആരാധകരുടെ വിഷമത്തിനൊപ്പം ചേർന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇതിലും നല്ലത് അർഹിക്കുന്നു എന്നും വേറെ ഒരു വാക്ക് പോലും പറയാൻ ഇല്ല എന്നും മാറ്റ പറഞ്ഞു. ഈ സീസണിൽ ഉടനീളം മോശം ഫോമികായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. ജോസെ മൗറീനോയെ പുറത്താക്കിയ ശേഷം യുണൈറ്റഡ് മെച്ചപ്പെടും എന്നാണ് കരുതിയത് എങ്കിലും ഒലെ ഗണ്ണാർ സോൾഷ്യാറിനും കാര്യമായ മാറ്റങ്ങൾ മാഞ്ചസ്റ്ററിൽ കൊണ്ടുവരാൻ ആയില്ല. വിജയിച്ച കാലം മറന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 70 പോയന്റു പോലും നേടാൻ കഴിയാതെ ഫിനിഷ് ചെയ്യേണ്ട അവസ്ഥയിലാണ്.

Exit mobile version