Site icon Fanport

മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന് പ്രതീക്ഷ

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരം യുവാൻ മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. തന്റെ കരാറിന്റെ അവസാനത്തിൽ ഉള്ള മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും എന്ന് അഭ്യൂഹങ്ങൾ ഇരിക്കയെ ആണ് ഒലെയുടെ പ്രതികരണം. മാറ്റ ടീമിന്റെ പ്രധാന താരമാണെന്ന് ഒലെ പറഞ്ഞു.

മാറ്റയുടെ പ്രകടനങ്ങളെ താൻ വിലമതിക്കുന്നു എന്നും മാറ്റ ക്ലബിൽ തുടരുമെന്നാണ് പ്രതീക്ഷ എന്നും ഒലെ പറഞ്ഞു. തനിക്ക് മാറ്റയെ കാര്യമാണെന്ന് മാറ്റയ്ക്ക് അറിയാം എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഒരു വർഷത്തേക്കുള്ള കരാർ മാറ്റയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ട് എങ്കിലും മാറ്റ ഇതുവരെ കരാർ അംഗീകരിക്കും ഉറപ്പ് ഒന്നും നൽകിയിട്ടില്ല. മാറ്റ മാത്രമല്ല ഹെരേരയും കരാറിന്റെ അവസാനത്തെ മാസത്തിൽ നിൽക്കുകയാണ്.

Exit mobile version