മാർട്ടിനെല്ലിയുടെ പരിക്ക് സാരമുള്ളതല്ല

ആഴ്സണൽ ആരാധകർക്ക് ആശ്വസിക്കാം. അവരുടെ യുവ താരം ഗബ്രിയേൽ മാഎട്ടിനെല്ലിയുടെ പരിക്ക് സാരമുള്ളതല്ല. താരം ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം കൊണ്ട് ടീമിനൊപ്പം തിരികെയെത്തും എന്ന് പരിശീലകൻ അർട്ടേറ്റ പറഞ്ഞു. മാർട്ടിനെല്ലിയും താൻ സുഖമായി ഇരിക്കുന്നും ഭയപ്പെടേണ്ടതില്ല എന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു മാർട്ടിനെല്ലിക്ക് പരിക്കേറ്റത്.

ദീർഘകാലമായി പരിക്കേറ്റ് പുറത്തായിരുന്നു മാർട്ടിനെല്ലി. സിറ്റിക്ക് എതിരെയുള്ള മത്സരം മാർട്ടിനെല്ലിയുടെ പരിക്ക് മാറിയുള്ള ആദ്യ സ്റ്റാർട്ട് ആയിരുന്നു. ആ മത്സരത്തിൽ ആഴ്സണൽ നേടിയ ഒരേ ഒരു ഗോൾ ഒരുക്കിയതും മാർട്ടിനെല്ലി ആയിരുന്നു. ആഴ്സണൽ യുവനിരയിൽ ഏറ്റവും കൂടുതൽ ടാലന്റ് ഉള്ള താരമായി വിലയിരുത്തപ്പെടുന്നത് മാർട്ടിനെല്ലിയെ ആണ്.

Exit mobile version