മാർട്ടിനെല്ലിയും ആഴ്സണലിൽ തുടരും

ബുകയോ സാകയുടെ കരാർ പുതുക്കിയതിന് പിന്നാലെ മറ്റൊരു യുവതാരത്തിന്റെ കരാർ കൂടെ ആഴ്സണൽ പുതുക്കിയിരിക്കുകയാണ്. ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്സണലുമായി ദീർഘകാല കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷമായിരുന്നു മാർട്ടിനെല്ലി ആഴ്സണലിൽ എത്തിയത്. ഈ സീസണിൽ 26 മത്സരങ്ങൾ ആഴ്സണലിനായി കളിച്ച താരം 10 ഗോളുകൾ നേടിയിരുന്നു.

20 കൊല്ലങ്ങൾക്ക് മുമ്പ് അനേൽകയ്ക്ക് ശേഷം ആദ്യമായാണ് ആഴ്സണലിനായി ഒരു ടീനേജ് താരം ആഴ്സണലിനായി ഒരു സീസണിൽ 10 ഗോളുകൾ നേടുന്നത്. മാർട്ടിനെല്ലി ഇപ്പോൾ പരിക്കേറ്റ് വിശ്രമിക്കുകയാണ്. ഇനി അടുത്ത സീസണിൽ മാത്രമേ താരത്തെ കളത്തിൽ കാണാൻ ആവുകയുള്ളൂ.

Exit mobile version