Picsart 23 02 06 20 52 37 921

മാർഷ്യലിനെ സമ്മറിൽ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

പരിക്ക് കാരണം സ്ഥിരമായി കഷ്ടപ്പെടുന്ന ആന്റണി മാർഷ്യലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ അവസാനം വിൽക്കും എന്ന് മാഞ്ചസ്റ്റർ ഈവിനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിലും മാർഷ്യലിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു. എന്നാൽ ടെൻ ഹാഗ് എത്തിയതോടെ മാർഷ്യലിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു. അതുകൊണ്ട് തന്നെ യുണൈറ്റഡ് താരത്തെ നിലനിർത്തി. അവസരം കിട്ടിയപ്പോൾ എല്ലാം മാർഷ്യൽ നന്നായി കളിക്കുകയും ചെയ്തു. എന്നാൽ പരിക്ക് നിരന്തരം മാർഷ്യലിനെ പുറത്തിരുത്തി.

കഴിഞ്ഞ ദിവസം വീണ്ടും മാർഷ്യലിന് പരിക്കേറ്റതോടെ താരത്തിന്റെ യുണൈറ്റഡ് ഭാവി അസ്തമിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വരികയാണ്. മാർഷ്യൽ, മഗ്വയർ, അലക്സ് ടെല്ലസ് എന്നിവരെ ഈ സമ്മറിൽ വിൽക്കാൻ ആണ് മാനേജ്മെന്റ് ആലോചിക്കുന്നത്. ടെല്ലസ് ഈ സീസൺ തുടക്കത്തിൽ ലലിഗയിലേക്ക് ലോണിൽ പോയിരുന്നു. മഗ്വയർ ആകട്ടെ ടെൻ ഹാഗ് വന്നതോടെ ആദ്യ ഇലവനിലേ എത്താതെ ഇരിക്കുകയാണ്.

Story Highlight: Manchester United open to Anthony Martial sale

Exit mobile version