മാർഷ്യൽ റാഷ്ഫോർഡ് ഗ്രീൻവുഡ്!! ലിവർപൂൾ ത്രയത്തേക്കാൾ മുകളിൽ ഇവരുടെ ഗോളടി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് 3 മിന്നുന്ന ഫോമിലാണ്. പ്രീമിയർ ലീഗിലെ മികച്ച അറ്റാക്കിംഗ് ത്രയം ഏതെന്ന് ചോദിച്ചാൽ അത് മാനെ, സലാ, ഫർമീനോ എന്നീ ലിവർപൂൾ അറ്റാക്കിംഗ് ത്രയമാണെന്നേ എല്ലാവരും പറയൂ. ഗോളടിയിൽ ആരെങ്കിലും ഈ സീസണിൽ ലിവർപൂൾ ത്രയത്തെ കടത്തുമെന്നും ആരും കരുതിക്കാണില്ല. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിര ഏവരെയും ഞെട്ടിച്ച് കൊണ്ടത് ചെയ്തിരിക്കുകയാണ്.

മാർഷ്യൽ, ഗ്രീൻവുഡ്, റാഷ്ഫോർഫ് എന്നിവരുടെ ഫോമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നത്. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ബൗണ്മതിനെതിരെ മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രയം നേടിയത് നാലു ഗോളുകളാണ്. രണ്ട് ഗോളുകൾ ഗ്രീൻവുഡിന്റെ വകയും ഒരോന്ന് വീതം മാർഷ്യലും റാഷ്ഫോർഡും. ഈ ഗോളുകളോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രയം നേടിയ ഗോളുകളുടെ എണ്ണം 55 ആയി.

ലിവർപൂൾ അറ്റാക്കിംഗ് ത്രയം ഈ സീസണിൽ ഇതുവരെ 51 ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രയത്തിൽ റാഷ്ഫോർഡും മാർഷ്യലും 20 വീതം ഗോളുകൾ അടിച്ചപ്പോൾ 18കാരനായ ഗ്രീൻവുഡ് അടിച്ചത് 15 ഗോളുകളാണ്. ഇത് കൂടാതെ16 അസിസ്റ്റുകളും മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് ത്രയം സംഭാവന ചെയ്തിട്ടുണ്ട്.

Advertisement