ആന്റണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഏജന്റ്

20211210 190331

കളിക്കാൻ അധികം അവസരം ലഭിക്കാത്തതിനാൽ ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യൽ താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി. ഉടൻ തന്നെ ക്ലബുമായി ഈ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്ത് മാർഷ്യലിന്റെ ഭാവിക്കായുള്ള നടപടികൾ എടുക്കുമെന്നും ഏജന്റ് പറഞ്ഞു. ഈ സീസണിൽ 15 പ്രീമിയർ ലീഗ് ഗെയിമുകളിൽ രണ്ടെണ്ണത്തുൽ മാത്രം ആണ് ഫ്രഞ്ച് താരം സ്റ്റാർട്ട് ചെയ്തത്. അവസാന ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് മാർഷ്യൽ.

അരങ്ങേറ്റത്തിൽ ലിവർപൂളിനെതിരെ വണ്ടർ ഗോൾ നേടാൻ മാർഷ്യലിനായിരുന്നു. എന്നാൽ അന്ന് തന്ന പ്രതീക്ഷ കാക്കാൻ ഇത്ര കാലമായിട്ടും മാർഷ്യലിനായിട്ടില്ല. സ്ഥിരതയില്ലാത്ത പ്രകടനങ്ങളും പരിക്കുകളും മാർഷ്യലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ മനസ്സിൽ നിന്ന് അകറ്റുകയാണ് ഉണ്ടായത്. യുണൈറ്റഡിനായി 269 മത്സരങ്ങൾ കളിച്ച മാർഷ്യൽ 79 ഗോളും 51 അസിസ്റ്റും ക്ലബിനായി സംഭാവന ചെയ്തിട്ടുണ്ട്.

Previous articleഅഞ്ചു മലയാളികൾ സ്ക്വാഡിൽ, നോർത്ത് ഈസ്റ്റ് ഒഡീഷക്ക് എതിരെ
Next articleവാൻ ബിസാക നോർവിചിനെതിരെ കളിക്കില്ല