മാർഷ്യലിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 50 ഗോളുകൾ!!

വോൾവ്സിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി മാർഷ്യൽ ക്ലബിൽ 50 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 50 ഗോളുകൾ നേടുന്ന 53ആം താരമാണ്. 176 മത്സരങ്ങളിൽ നിന്നാണ് മാർഷ്യലിന്റെ അമ്പതാം ഗോൾ പിറന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 50 ഗോൾ നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരം മാത്രമാണ് മാർഷ്യൽ. ഇതിനു മുമ്പ് ഇതിഹാസം എറിക് കാന്റോണയും യുണൈറ്റഡിനായി ഈ നേട്ടത്തിൽ എത്തിയിട്ടുണ്ട്. ഈ സീസണിൽ ഒമ്പതാം നമ്പർ ജേഴ്സിയിലേക്ക് തിരികെ എത്തിയ മാർഷ്യൽ ഇപ്പോൾ സ്ട്രൈക്കർ ആയാണ് കളിക്കുന്നത്. ലീഗിലെ ആദ്യ മത്സരത്തിൽ ചെൽസിക്ക് എതിരെയും മാർഷ്യൽ ഗോൾ നേടിയിരുന്നു.

Previous articleകൽപ്പേനിയെ 7 ഗോളുകൾക്ക് മുക്കി സുബ്രതോയിൽ സെമിഫൈനൽ ഉറപ്പിച്ച് അമിനി
Next articleറൂബൻ നെവസിന്റെ സ്ക്രീമർ!! പോഗ്ബയുടെ പെനാൾട്ടി മിസ്സ്!! വോൾവ്സിൽ മാഞ്ചസ്റ്ററിന് സമനില