മാർഷ്യലും ലിംഗാർഡും തിരിച്ചെത്തുന്നു, ലിവർപൂളിനെതിരെ യുണൈറ്റഡിന് പ്രതീക്ഷ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശ്വാസമുള്ള വാർത്തയാണ് സോൾഷ്യാർ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞത്. പരിക്കേറ്റ് നീണ്ടകാലം പുറത്തിരിക്കും എന്ന് കരുതിയ ജെസ്സി ലിംഗാർഡും ആന്റണി മാർഷ്യലും പരിക്ക് ഭേദമായി തിരിച്ചെത്തി എന്ന് സോൾഷ്യാർ പറഞ്ഞു. ഇരുവർക്കും പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ ആയിരുന്നു പരിക്കേറ്റത്. അന്ന് ആദ്യ പകുതിയിൽ ഇരുവരും പുറത്തായ ശേഷം പി എസ് ജിയോട് രണ്ടു ഗോളിന്റെ പരാജയം മാഞ്ചസ്റ്റർ വഴങ്ങിയിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ചെൽസിക്കെതിരെ ഇരുവരും കളിച്ചുമില്ലായിരുന്നു. ഇരുവരും പരിശീലനം പുനരാരംഭിച്ചതായും ലിവർപൂളിനെതിരെ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഒലെ പറഞ്ഞു. ഇരുവരും ഇല്ലായെങ്കിലും പകരം ഇറങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താരങ്ങൾ ഉണ്ടെന്നും ഒലെ പറഞ്ഞു.

Advertisement