Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് പ്രഖ്യാപിച്ച് മാർഷ്യൽ

ആന്റണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടം. ക്ലബ് വിടുകയാണെന്ന് താരം ഇന്ന് ഔദ്യോഗികമയി അറിയിച്ചു. താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള വ്യവസ്ത കരാറിൽ ഉണ്ടെങ്കിലും യുണൈറ്റഡ് ഇത് ആക്റ്റിവേറ്റ് ചെയ്യില്ല എന്ന് ഉറപ്പായതോടെ ആണ് ക്ലബ് വിടാൻ മാർഷ്യലും തയ്യാറായത്. താരം ഇന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരോട് യാത്രയും നന്ദിയും പറഞ്ഞു.

മാർഷ്യൽ മാഞ്ചസ്റ്റർ 23 02 06 20 52 56 248

2015ൽ റെക്കോർഡ് തുകയ്ക്ക് ആയിരുന്നു മാർഷ്യലിനെ യുണൈറ്റഡ് മൊണോക്കോയിൽ നിന്ന് സ്വന്തമാക്കിയത്. എന്നാൽ ഒരിക്കലും സ്ഥിരതയാർന്ന പ്രകടനം ക്ലബിൽ നടത്താ‌ൻ മാർഷ്യലിനായില്ല. ഈ സീസണിൽ പരിക്ക് കാരണം അധിക മത്സരങ്ങൾ താരം കളിച്ചിരുന്നില്ല. അവസാന സീസണുകളിൽ എല്ലാം മാർഷ്യൽ ഫിറ്റ്നസ് നിലനിർത്താൻ പാടുപെട്ടിരുന്നു.

Exit mobile version