
ഫ്രഞ്ച് താരം ആന്തണി മാര്ഷ്യലിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെപ്റ്റംബർ മാസത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. വളരെ തിരക്കേറിയ മാസമായിരുന്ന സെപ്റ്റംബർ വിജയകരമായി പൂർത്തിയാക്കുന്നതിൽ മാർഷ്യൽ വഹിച്ച പങ്കാണ് ഈ അവാർഡിന് അർഹനാക്കിയത്. ഇത് മൂന്നാം തവണയാണ് തന്റെ രണ്ടു വർഷത്തെ യുണൈറ്റഡ് കരിയറിൽ മാർഷ്യൽ ഈ അവാർഡ് സ്വന്തമാക്കുന്നത്.
ലുകാകു, ഫെല്ലെയ്നി, റാഷ്ഫോർഡ് എന്നിവരെ പിന്തള്ളിയാണ് മാർഷ്യൽ യുണൈറ്റഡ് പ്ലേയർ ഓഫ് ദി മന്ത് ആയത്. ലീഗ് കപ്പിൽ ബർട്ടനെതിരെയും ചാമ്പ്യൻസ് ലീഗിൽ മോസ്കൊക്കെതിരെയും മിന്നും പ്രകടനം കാഴ്ചവെച്ച മാർഷ്യൽ രണ്ടു മത്സരങ്ങളിലും മാന് ഓഫ് ദി മാച് അവാർഡും സ്വന്തമാക്കിയിരുന്നു. 2018ൽ ഇതുവരെ അഞ്ചു ഗോളുകളും ആറ് അസിസ്റ്റുകളും ആന്തണി മാർഷ്യൽ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial