Site icon Fanport

മാർഷ്യലിനും പരിക്ക്, സ്ട്രൈക്കർമാർ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇന്നലെ എ സി മിലാനെതിരായ മത്സരത്തിനിടെ മാർഷ്യലിനും പരിക്കേറ്റതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ കളിപ്പിക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയാണ്. അറ്റാക്കിംഗ് താരങ്ങളായ മാർഷ്യൽ, റാഷ്ഫോർഡ്, കവാനി എന്നിവർ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. മാർഷ്യലും റാഷ്ഫോർഡും വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഉണ്ടാവില്ല. കവാനിയും കളിക്കുന്നത് സംശയമാണ്.

ഇതോടെ യുവതാരം ഗ്രീൻവുഡിനാകും അറ്റാക്കിംഗ് ചുമതല. ഈ സീസണിൽ ഗോൾ മുഖത്ത് ഫോമിൽ എത്താൻ ഗ്രീൻവുഡിനായിട്ടില്ല. പ്രീമിയർ ലീഗ് ആയതിനാൽ അമദ് ദിയാലൊയെ ഒലെ ഗണ്ണാർ സോൾഷ്യാർ കളിപ്പികുമോ എന്ന് ഉറപ്പില്ല. അമദ് ഇറങ്ങുകയാണെങ്കിൽ ജെയിംസ്, ഗ്രീൻവുഡ്, അമദ് എന്നിവരാകും യുണൈറ്റഡിന്റെ അറ്റാക്കിംഗ് ത്രയം.

Exit mobile version