മാർഷ്യലിന്റെ പരിക്ക് ഗുരുതരമല്ല, യുണൈറ്റഡിന് ആശ്വസിക്കാം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശ്വസിക്കാം. യുണൈറ്റഡിന്റെ സ്റ്റാർ ആന്റണി മാർഷ്യലിന്റെ പരിക്ക് ഗുരുതരമല്ല‌. ഇന്നലെ ആഴ്സണലിനെതിരായ മത്സരത്തിൽ മാർഷ്യൽ പരിക്ക് ഏറ്റ് കളം വിട്ടിരു‌ന്നു. എന്നാൽ മാർഷ്യലിന്റെ ആ പരിക്കെ കുറിച്ച് ആശങ്ക വേണ്ടെന്ന് പരിശീലകൻ മൗറീനോ പറഞ്ഞു. പരിക്ക് വരുമെൻ ആശങ്ക തോന്നിയപ്പോൾ മാർഷ്യൽ കളം വിട്ടതാണെന്നും അടുത്ത മത്സരത്തിന് മാർഷ്യൽ ഉണ്ടാകുമെന്നും മൗറീനോ പറഞ്ഞു.

ഈ വാരാന്ത്യത്തിൽ ഫുൾഹാമും ആയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. അവസാന നാലു പ്രീമിയർ ലീഗ് മത്സരത്തിലും വിജയിക്കാൻ ആവാതെ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ. അപ്പോഴാണ് മാർഷ്യലിന് ഏറ്റ പരിക്ക് ആശങ്ക ഉയർത്തിയത്. യുണൈറ്റഡിനായി ഈ സീസണിൽ അപാര ഫോമിലാണ് മാർഷ്യൽ കളിക്കുന്നത്.

Advertisement