Site icon Fanport

മാർഷ്യലിന് മികച്ച താരമായി മാറാനുള്ള ടാലന്റ് ഉണ്ട് എന്ന് ബെർബറ്റോവ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന മാർഷ്യൽ മികച്ച ടാലന്റ് ആണ് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. “മൊണാക്കോയിൽ ഒരുമിച്ച് കളിച്ചത് മുതൽ മാർഷ്യലിനെ എനിക്ക് അറിയാം. മാനേജർ അവനെ വിശ്വസിക്കുന്നു എന്ന ആത്മവിശ്വാസം മാർഷ്യലിന് നന്നായി കളിക്കാൻ ആവശ്യമാണ്” ബെർബറ്റോവ് പറഞ്ഞു. മാർഷ്യൽ അത്തരത്തിൽ ഒരു സ്റ്റൈലിൽ ആണ് കളിക്കുന്നത് എന്നും ബെർബറ്റോവ് പറഞ്ഞു.

“കളിക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫുട്ബോൾ കളിക്കുന്നത് ഇഷ്ടപ്പെടുന്നതാണ്. നല്ല ഏതു ക്ലബ കളിച്ചാലും പണം സമ്പാദിക്കാൻ ആകു.. ബെഞ്ചിൽ ഇരുന്നു കളിക്കാതെ ശമ്പളം മാത്രം വാങ്ങാൻ ആരും ആഗ്രഹിക്കുന്നില്ല. 26 വയസ്സിൽ, നിങ്ങൾ ഫുട്ബോൾ കളിക്കേണ്ടതുണ്ട്.” ബെർബറ്റോവ് പറയുന്നു.
ഒരു മികച്ച കളിക്കാരനാകാനുള്ള ടാലന്റ് മാർഷലിനുണ്ട് എന്നും ബെർബ പറഞ്ഞു.

Exit mobile version