ടീമിനേക്കാൻ വലുത് കുടുംബം, നാളെ മാഞ്ചസ്റ്ററിൽ തിരിച്ചെത്തുമെന്ന് മാർഷ്യൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം നാളെ മാഞ്ചസ്റ്ററിൽ തിരിച്ചെത്തും. പ്രീസീസൺ ടൂറിനിടെ അമേരിക്കയിൽ നിന്ന് തന്റെ കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് മാർഷ്യൽ പോയത് മാഞ്ചസ്റ്റർ പരിശീലകൻ മൊറീനോയ്ക്ക് മാർഷ്യലിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മാർഷ്യൽ തിരിച്ചുവരാൻ വൈകിയതിൽ വിഷമം അറിയിച്ച മൗറീനോ ഇനി മാർഷ്യൽ തിരിച്ചുവരുമോ എന്ന് അറിയില്ല എന്നും പറഞ്ഞിരുന്നു.

എന്നാൽ ഇന്നലെ ട്വിറ്ററിലൂടെ ആരാധകരോട് സംസാരിച്ച മാർഷ്യൽ നാളെ മാഞ്ചസ്റ്ററിൽ തിരിച്ചെത്തും എന്ന് അറിയിച്ചു. തനിക്ക് ടീമിനേക്കാൾ വലുത് കുടുംബമാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും താരം പറഞ്ഞു. തന്റെ കുഞ്ഞ് സുഖമായി ഇരിക്കുന്നതായും മാർഷൽ പറഞ്ഞു.

പ്രീസീസണിലെ അവസാന രണ്ടു മത്സരങ്ങളിൽ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version