250ൽ മാർഷ്യലും റാഷ്ഫോർഡും!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫോർവേഡുകളായ മാർക്കസ് റാഷ്ഫോർഡും ആന്റണി മാർഷ്യലും ക്ലബ് ജേഴ്സിയിൽ 250 മത്സരങ്ങൾ പൂർത്തിയാക്കി. ഇന്നലെ വെസ്റ്റ് ഹാമിനെതിരായ എഫ് എ കപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ഇറങ്ങിയതോടെയാണ് റാഷ്ഫോർഡും മാർഷ്യലും 250 മത്സരങ്ങളിൽ എത്തിയത്. അവസാന കുറച്ചു വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് ഈ രണ്ടു യുവതാരങ്ങളും.

മാർഷ്യലിന് ഈ സീസൺ അത്ര മികച്ചതല്ല എങ്കിലും റാഷ്ഫോർഡ് ഈ സീസണിൽ ഇതുവരെ 16 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രണ്ടു താരങ്ങളും 20ൽ കൂടുതൽ ഗോളുകൾ നേടിയിരുന്നു. യുണൈറ്റഡിനായി മാർഷ്യൽ ഇതിവരെ 78 ഗോളുകളും 49 അസിസ്റ്റും 250 മത്സരങ്ങളിൽ നിന്നായി നേടി. റാഷ്ഫോർഡ് 83 ഗോളുകളും 51 അസിസ്റ്റും നേടിയിട്ടുണ്ട്.

Exit mobile version