സൗത്താംപ്ടണ് പുതിയ പരിശീലകൻ

- Advertisement -

സൗത്താംപ്ടന്റെ പുതിയ കോച്ച് ആയി മുൻ സ്റ്റോക്ക് കോച്ച് മാർക്ക് ഹ്യൂസിനെ നിയമിച്ചു. ഈ സീസൺ അവസാനിക്കുന്നത് വരെയാണ് ഹ്യൂസിന്റെ നിയമനം. മുൻ സൗത്താംപ്ടൺ താരം കൂടിയാണ് ഹ്യൂസ്. 1998-2000 കാലഘട്ടങ്ങളിലാണ് ഹ്യൂസ് അവർക്ക് വേണ്ടി ബൂട്ട് അണിഞ്ഞത്.

ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് മൗറിസിയോ പെല്ലെഗ്രിനോയെ സൗത്താംപ്ടൺ പുറത്താക്കിയിരുന്നു. അവസാന 17 മത്സരങ്ങൾ ഒരു മത്സരം മാത്രം ജയിച്ച് പുറത്താക്കൽ ഭീഷണിയിലായതോടെയാണ് സൗത്താംപ്ടൺ പെല്ലെഗ്രിനോയെ പുറത്താക്കിയത്. അവസാന ലീഗ് മത്സരത്തിൽ ന്യൂ കാസിലിനോട് സൗത്താംപ്ടൺ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തോറ്റിരുന്നു. ലീഗിൽ 17ആം സ്ഥാനത്തുള്ള സൗത്താംപ്ടണ് ഇനിയുള്ള 8 മത്സരങ്ങൾ വളരെ നിർണായകമാണ്.

 

ഈ കഴിഞ്ഞ ജനുവരിയിലാണ് ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് സ്റ്റോക്ക് പരിശീലക സ്ഥാനത്ത് നിന്ന് ഹ്യൂസിനെ പുറത്താക്കിയത്. മാഞ്ചസ്റ്റർ സിറ്റി, ബ്ലാക്ക് ബേൺ, ഫുൾഹാം,ക്യു പി ആർ എന്നി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. എഫ് കപ്പിൽ വീഗനെതിരെയാവും ഹ്യൂസിന്റെ ആദ്യ മത്സരം. പ്രീമിയർ ലീഗിൽ അവരുടെ ആദ്യ മത്സരം മാർച്ച് 31ന് വെസ്റ്റ് ഹാമിനെതിരെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement