മാർക്കോസ് സിൽവ ഇനി എവർട്ടൻ പരിശീലകൻ

- Advertisement -

പോർച്ചുഗീസുകാരൻ മാർക്കോസ് സിൽവ എവർട്ടന്റെ പുതിയ പരിശീലകനായി നിയമിതനായി. പുറത്താക്കപ്പെട്ട സാം അല്ലാഡെയ്സിന്റെ പകരക്കാരനായാണ് മാർക്കോസ് സിൽവ ഗൂഡിസൻ പാർക്കിൽ എത്തുന്നത്.

പ്രീമിയർ ലീഗിൽ ഇതിന് മുൻപ് ഹൾ സിറ്റി, വാട്ട്ഫോർഡ് ടീമുകളെയും സിൽവ പരിശീലിപിച്ചിട്ടുണ്ട്. സിൽവ വാട്ട്ഫോർഡ് പരിശീലകനായിരിക്കെ എവർട്ടൻ അദേഹത്തെ പരിശീലകനാവാൻ ക്ഷണിച്ചത് കഴിഞ്ഞ സീസണിൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് ടീമിന്റെ പ്രകടനം മോശമായതോടെ സിൽവയെ വാട്ട്ഫോർഡ് പുറത്താക്കിയിരുന്നു.

40 വയസുകാരനായ സിൽവ പോർച്ചുഗലിൽ സ്പോർട്ടിങ്, ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസ് എന്നീ ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement