Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒയുടെ വീടിന് നേരെ യുണൈറ്റഡ് ആരാധകരുടെ ആക്രമണം

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധങ്ങൾ അതിരു കടക്കുന്നു. ക്ലബിന്റെ ദുരവസ്ഥയ്ക്ക് കാരണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആരോപിക്കുന്ന ക്ലബിന്റെ സി ഇ ഒ എഡ് വൂഡ്വാർഡിന്റെ വീട് ആക്രമിച്ചിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. കഴിഞ്ഞ രാത്രിയിൽ ആയിരുന്നു ആക്രമണം. മുപ്പതോളം വരുന്ന ആരാധക സംഘം വുഡ്വാർഡിന്റെ വീട്ടിലേക്ക് തീപന്തങ്ങൾ എറിഞ്ഞതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്.

ഈ ആരാധക സംഘം വുഡ്വാർഡിനെ കൊല്ലും എന്ന് ചാന്റ്സ് മുഴക്കിയതായും വാർത്തയുണ്ട്. നേരത്തെ ഒൾദ് ട്രാഫോർഡിൽ വെച്ചും ആരാധകർ വുഡ്വാർഡിന്റെ തല അറുക്കും എന്ന ചാന്റ് പാടിയിരുന്നു. ഇന്നലെ സംഭവം നടക്കുന്ന സമയത്ത് വുഡ്വാർഡും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തെ അപലപിക്കുന്നതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് അറിയിച്ചു. പോലീസ് അന്വേഷിക്കുന്നുണ്ട് എന്നും ആക്രമികളെ ക്ലബ് ബാൻ ചെയ്യും എന്നും യുണൈറ്റഡ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

Exit mobile version