അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വോൾവ്സിന് എതിരെ

20210523 132819
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗ് ഫൈനലിന് മുമ്പുള്ള അവസാന മത്സരമാണ് ഇന്ന്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയിച്ച് ടീമിന്റെ ആത്മവിശ്വാസം തിരിച്ചെടുക്കാൻ ആകും ശ്രമിക്കുക. ഇന്ന് വോൾവ്സിനെ ആണ് എവേ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. വോൾവ്സ് പരിശീലകൻ നുനോയുടെ ക്ലബിലെ അവസാന മത്സരമാകും ഇത്.

യൂറോപ്പ ഫൈനലിന് ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ എന്നതു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാന താരങ്ങൾക്ക് ഒക്കെ ഇന്ന് വിശ്രമം നൽകാൻ ആണ് സാധ്യത. ബ്രൂണോ ഫെർണാണ്ടസ്, പോൾ പോഗ്ബ, ഷോ, ഗ്രീൻവുഡ്, വാൻ ബിസാക, ഡി ഹിയ എന്നിവർ ഒക്കെ ഇന്ന് പുറത്ത് ഇരുന്നേക്കും. യുവതാരമായ അമദ് ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. യുണൈറ്റഡ് അക്കാദമിയിലെ വലിയ പ്രതീക്ഷ ആയ ഹാന്നിബൽ ഇന്ന് യുണൈറ്റഡിനായി അരങ്ങേറ്റം നടത്താനും സാധ്യതയുണ്ട്. ഇന്ന് രാത്രി 8.30നാണ് മത്സരം.

Advertisement